ജനീവ: ലോക മലേറിയ ദിനത്തിൽ ആഗോള ആരോഗ്യ രംഗത്ത് നിർണ്ണായക ചുവടുവെപ്പുമായി ലോകാരോഗ്യ സംഘടന (WHO).......
ദോഹ: സൊമാലിയയിൽ തുടരുന്ന കടുത്ത വരൾച്ചയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് അടിയന്തര മാനുഷിക സഹായവുമായി ഖത്തർ ചാരിറ്റി. വടക്കുകിഴക്കൻ സൊമാലിയയിലെ 2,840 കുടുംബങ്ങൾക്കായി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ......
ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന്റെ എൻഡിന് തീപിടിച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നു പുലർച്ചെയാണ് സംഭവം.......
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിനിടെ വെടിയുതിർത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോൾ തോമസ് അലൻ എന്നയാളാണ് വെടിയുതിർത്തത്. ......
ന്യൂയോർക്ക്:മധ്യപൂർവ്വേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ആഗോള എൽ.എൻ.ജി വിപണിയെ 2026-27 കാലയളവിലും സമ്മർദ്ദത്തിലാക്കുമെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി (IEA). ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളും ആഗോള വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുന്നതാണ് ഇതിന് പ്രധാന കാരണം.
ഊർജ്ജ കയറ്റുമതിയുടെ നിർണ്ണായക പാതയായ ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ വിതരണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ......
ദോഹ: ഖത്തറിന്റെ പ്രൗഢിയുടെയും പാരമ്പര്യത്തിന്റെയും പ്രതീകമായ ഫാൽക്കണുകൾ (പിരിഗ്രിൻ ഫാൽക്കണുകൾ) ഇതാദ്യമായി ദോഹ നഗരമധ്യത്തിലെ കെട്ടിടത്തിന് മുകളിൽ കൂടുകൂട്ടി പ്രജനനം നടത്തുന്നു. ഖത്തരി സൊസൈറ്റി ഓഫ് അൽ ഗന്നാസ് ആണ് രാജ്യത്തിന്റെ വന്യജീവി ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത ഈ അപൂർവ പ്രതിഭാസം കണ്ടെത്തി രേഖപ്പെടുത്തിയത്.
ജനസാന്ദ്രതയുള്ള നഗരപ്രദേശത്തെ ഒരു ബഹുനില കെട്ടിടത്തിന് മുകളിൽ ഫാൽക്കണുകൾ പ്രജനന സ്വഭാവം പ്രകടിപ്പിക്കുന്നത് ഖത്തറിൽ ഇതാദ്യമായാണ്.പ്രകൃതിദത്തമായ സാഹചര്യങ്ങളിൽ അല്ലാതെ, ആധുനിക നഗര പശ്ചാത്തലത്തിൽ ഫാൽക്കണുകൾ കൂടുകൂട്ടുന്നത് പ്രാദേശിക വന്യജീവി ഡോക്യുമെന്റേഷനിലെ സുപ്രധാന നാഴികക്കല്ലാണെന്ന് അൽ ഗന്നാസ് വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അബ്ദുല്ലത്തീഫ് അൽ മിസ്നാദ് പറഞ്ഞു.
ഇരപിടിയൻ പക്ഷികൾ നഗര സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന്റെ തെളിവാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ......
ദോഹ: പൊതു പാർക്കുകൾ കേന്ദ്രീകരിച്ച് ദിനചര്യയുടെ ഭാഗമായി വ്യായാമം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ പുതിയ പരിശീലന ഓട്ടത്തിന് (Training Run) തുടക്കം കുറിച്ചു. ഫെഡറേഷന്റെ പ്രധാന പദ്ധതിയായ '365 ഡേയ്സ് ഓഫ് ആക്റ്റിവിറ്റി'യുടെ ഭാഗമായാണ് ഈ സംരംഭം.
അൽ റയ്യാൻ പാർക്കിലെ പച്ചപ്പിൽ നടന്ന ആദ്യ സെഷനിൽ വിവിധ പ്രായക്കാരായ അറുപതിലധികം ആളുകൾ ആവേശത്തോടെ പങ്കെടുത്തു.ഓട്ടത്തിലെ വേഗതയും ശാരീരികക്ഷമതയും വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ വ്യായാമങ്ങളും റണ്ണിംഗ് ഡ്രില്ലുകളും സെഷന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു.ഫെഡറേഷന്റെ സർട്ടിഫൈഡ് ട്രെയിനർമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശീലനം നടക്കുന്നത്. ......
ദോഹ: ആഭ്യന്തര സംഘർഷം തകർത്ത സുഡാനിൽ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമായി ഖത്തറിലെ എഡ്യൂക്കേഷൻ എബോ ഓൾ (EAA) ഫൗണ്ടേഷൻ വിപുലമായ പദ്ധതിക്ക് തുടക്കം കുറിച്ചു. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനുമായി (FAO) സഹകരിച്ച് നടപ്പിലാക്കുന്ന ഈ സംരംഭത്തിലൂടെ 1,03,500 പേർക്ക് നേരിട്ടും ഏകദേശം 17 ലക്ഷം പേർക്ക് പരോക്ഷമായും പ്രയോജനം ലഭിക്കും.സംഘർഷം മൂലം ഉപജീവനം നഷ്ടപ്പെട്ട 30,955 യുവാക്കൾക്ക് കൃഷി, കന്നുകാലി വളർത്തൽ മേഖലകളിൽ സ്വയംതൊഴിൽ കണ്ടെത്തുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പദ്ധതി മുൻഗണന നൽകുന്നു.മധ്യ സുഡാനിലെ ഗെസീറ സ്കീം കേന്ദ്രീകരിച്ച് കാർഷിക ഉൽപ്പാദനം വർദ്ധിപ്പിക്കുകയും തകർന്നുപോയ ജലസേചന സംവിധാനങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ കാതൽ.കർഷകർക്ക് ഗുണമേന്മയുള്ള വിത്തുകൾ, കന്നുകാലി തീറ്റകൾ എന്നിവ ലഭ്യമാക്കുന്നതിലൂടെ കുടുംബങ്ങളുടെ അതിജീവനവും പ്രാദേശികമായ ഭക്ഷ്യലഭ്യതയും ഉറപ്പാക്കുന്നു.കൃഷിയിൽ ശാസ്ത്രീയമായ അറിവ് പകർന്നുനൽകുന്നതിനായി 'ഫാർമേഴ്സ് ഫീൽഡ് സ്കൂളുകൾ' വഴിയുള്ള പരിശീലനമാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. ......
ദോഹ: ഖത്തറിലെ വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ച് ദേശീയ മനുഷ്യാവകാശ സമിതി (NHRC) നടത്തിവരുന്ന വാർഷിക അവബോധ കാമ്പയിൻ തുടരുന്നു. മനുഷ്യാവകാശങ്ങളുടെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ അറിവ് വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
കാമ്പയിന്റെ ഭാഗമായി റിലീജിയസ് പ്രിപ്പറേറ്ററി ആൻഡ് സെക്കൻഡറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബോയ്സ്, ഒമർ ബിൻ അൽ ഖത്താബ് സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ്, അൽ യർമൂക് പ്രിപ്പറേറ്ററി സ്കൂൾ ഫോർ ബോയ്സ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസ പ്രഭാഷണങ്ങൾ നടന്നു.
മാനവ വിഭവശേഷിയിലെ നിക്ഷേപം കമ്മിറ്റിയുടെ മുൻഗണനാ പട്ടികയിൽ പ്രധാനപ്പെട്ടതാണെന്ന് NHRC ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഹമദ് മജീദ് അൽ മർസൂഖി വ്യക്തമാക്കി.ഖത്തറി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും മനുഷ്യാവകാശ അവബോധം വളർത്താനാണ് കമ്മിറ്റി ലക്ഷ്യമിടുന്നത്. ......
കല്പറ്റ: മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലീം ലീഗ് നിർമ്മിച്ച് നൽകിയ ഒന്നാംഘട്ട വീടുകളുടെ ഗൃഹപ്രവേശന കർമ്മം നാളെ നടക്കും. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 105 വീടുകളിൽ 51 വീടുകളിലാണ് നാളെ മുതൽ താമസം തുടങ്ങുന്നത്. ഈ വീടുകളുടെ സമർപ്പണചടങ്ങ് ഫെബ്രുവരി 28ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചിരുന്നു.
തിങ്കളാഴ്ച വൈകീട്ട് നാലിന് തൃക്കൈപ്പറ്റയിലാണ് ഗൃഹപ്രവേശന ചടങ്ങുകൾ. ......